May 13, 2025

പിഎം കിസാൻ സമ്മാൻ നിധി : 18-ാം ഗഡുഅക്കൗണ്ടിലെത്തി തുടങ്ങി ; എങ്ങനെ പരിശോധിക്കാം

Share

 

കർഷകരുടെ കാത്തിരിപ്പിന് അവസാനം. പിഎം-കിസാൻ സമ്മാൻ നിധിയുടെ 18-ാം ഗഡു പ്രധാനമന്ത്രി ഇന്നലെ മഹാരാഷ്ട്രയിലെ വാഷിമില്‍ പ്രകാശനം ചെയ്തു. രാജ്യത്തൊട്ടാകെയുള്ള 9.4 കോടി കർഷകർക്ക് ഇടനിലക്കാരുടെ പങ്കാളിത്തമില്ലാതെ നേരിട്ട് നല്‍കുന്ന ആനുകൂല്യമാണ് ഇത്. പിഎം കിസാൻ യോജനയുടെ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡുവില്‍ 2,000 രൂപ എന്ന കണക്കില്‍ ഒരു വർഷത്തില്‍ മൂന്ന് തവണയായി 6,000 രൂപ ലഭിക്കുന്നു. പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധിയുടെ 17 ഗഡുക്കളാണ് കേന്ദ്ര സർക്കാർ ഇതുവരെ പുറത്തിറക്കിയത്

 

സ്കീമിന് കീഴില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കർഷകർക്കും അവരുടെ അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യുമ്ബോള്‍ സ്റ്റാറ്റസിൻ്റെ ട്രാക്ക് പരിശോധിക്കാൻ കഴിയും. അതേസമയം ലഭിക്കുന്നതിന് ഇ-കെവൈസി നിർബന്ധമാണെന്ന് അർഹരായ കർഷകർ ശ്രദ്ധിക്കേണ്ടതാണ്. ഒടിപി അടിസ്ഥാനമാക്കിയുള്ള ഇകെവൈസി പിഎംകിസാൻ പോർട്ടലില്‍ ലഭ്യമാണ് അല്ലെങ്കില്‍ ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ഇകെവൈസിക്കായി അടുത്തുള്ള സിഎസ്‌സി കേന്ദ്രങ്ങളെ ബന്ധപ്പെടാവുന്നതാണ്. സംശയ നിവാരണത്തിന് പിഎംകിസാൻ ഹെല്‍പ്പ് ലൈൻ നമ്ബറായ 155261 / 011-24300606 എന്നതില്‍ ബന്ധപ്പെടാം.

 

പിഎം കിസാൻ യോജനയുടെ ഗുണഭോക്തൃ പട്ടിക എങ്ങനെ പരിശോധിക്കാം

 

*https://pmkisan.gov.in/ എന്ന പിഎം-കിസാന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക:

 

*ഹോംപേജില്‍ ‘Farmer Corner’ എന്നത് തിരഞ്ഞെടുക്കുക.

 

*അതിനുശേഷം ‘ബെനിഫിഷ്യറി സ്റ്റാറ്റസ്’ ക്ലിക്ക് ചെയ്യുക

 

*ഡ്രോപ്പ്-ഡൗണ്‍ മെനുവില്‍ നിന്ന് നിങ്ങള്‍ക്ക് സംസ്ഥാനം, ജില്ല, ഉപജില്ല, ബ്ലോക്ക് അല്ലെങ്കില്‍ ഗ്രാമം തിരഞ്ഞെടുക്കാം.

 

*നിങ്ങളുടെ സ്റ്റാറ്റസ് അറിയാൻ ‘Get Report’ ക്ലിക്ക് ചെയ്യുക.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.