October 23, 2024

അധ്യാപകരാവാം : സെറ്റ് 2025 ന് ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം

Share

 

 

ഹയർ സെക്കൻഡറി, നോണ്‍ വൊക്കേഷണല്‍ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിന് കേരളസർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാനിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ജനുവരി 2025-ന് അപേക്ഷിക്കാം.

 

യോഗ്യത: ബിരുദാനന്തര ബിരുദ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാതെ മാർക്ക് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡും ബി.എഡും ആണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളില്‍ ബിരുദാനന്തരബിരുദമുള്ളവരെ ബി.എഡ്. വേണമെന്ന നിബന്ധനയില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.

 

L.T.T.C., D.L.Ed. തുടങ്ങിയ ട്രെയിനിങ് കോഴ്സുകള്‍ വിജയിച്ചവരെ സെറ്റിന് പരിഗണിക്കും. എസ്.സി./എസ്.ടി. വിഭാഗത്തില്‍പ്പെടുന്നവർക്കും പി.ഡബ്ല്യു.ഡി. വിഭാഗത്തില്‍പ്പെടുന്നവർക്കും ബിരുദാനന്തര ബിരുദത്തിന് അഞ്ച് ശതമാനം മാർക്കിളവ് അനുവദിച്ചിട്ടുണ്ട്.

 

പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം മാത്രം നേടിയവർ ബി.എഡ്. കോഴ്സ് അവസാന വർഷം പഠിച്ചുകൊണ്ടിരിക്കുന്നവർ ആയിരിക്കണം, അവസാനവർഷ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സ് പഠിക്കുന്നവർക്ക് ബി.എഡ്. ബിരുദം ഉണ്ടായിരിക്കണം. ഇങ്ങനെ സെറ്റ് പരീക്ഷ എഴുതുന്നവർ അവരുടെ പി.ജി./ബി.എഡ്. പരീക്ഷയുടെ നിശ്ചിത യോഗ്യത സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തീയതി മുതല്‍ ഒരു വർഷത്തിനകം നേടിയിരിക്കണം. അല്ലാത്തപക്ഷം അവരെ ആ ചാൻസില്‍ സെറ്റ് പരീക്ഷ പാസായതായി പരിഗണിക്കില്ല. പരീക്ഷയ്ക്ക് ഓണ്‍ലൈനായി സെപ്റ്റംബർ 25 മുതല്‍ ഒക്ടോബർ 20 വരെ രജിസ്റ്റർ ചെയ്യാം.

 

ജനറല്‍/ഒ.ബി.സി. വിഭാഗങ്ങളില്‍പ്പെടുന്നവർ പരീക്ഷാ ഫീസിനത്തില്‍ 1000 രൂപയും എസ്.സി./എസ്.ടി./പി.ഡബ്ല്യു.ഡി. എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവർ 500 രൂപയും ഓണ്‍ലൈനായി അടയ്ക്കണം. പി.ഡബ്ല്യു.ഡി. വിഭാഗത്തില്‍പ്പെടുന്നവർ മെഡിക്കല്‍ സർട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, എസ്.സി./എസ്.ടി. വിഭാഗങ്ങളില്‍പ്പെടുന്നവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസല്‍, ഒ.ബി.സി. നോണ്‍ക്രീമിലെയർ വിഭാഗത്തില്‍പ്പെടുന്നവർ നോണ്‍ക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ അസല്‍ (2023 സെപ്റ്റംബർ 26-നും 2024 ഒക്ടോബർ 25-നും ഇടയില്‍ ലഭിച്ചതായിരിക്കണം.) എന്നിവ സെറ്റ് പാസാകുന്നപക്ഷം അപേക്ഷയോടൊപ്പം ഹാജരാക്കണം.പി.ഡബ്ല്യു.ഡി. വിഭാഗങ്ങളില്‍പ്പെടുന്നവർ മാത്രം മെഡിക്കല്‍ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഓണ്‍ലൈൻ അപേക്ഷയോടൊപ്പം ഒക്ടോബർ 30-ന് മുമ്ബ് തിരുവനന്തപുരം എല്‍.ബി.എസ്. സെന്ററില്‍ ലഭിക്കത്തക്കവിധം അയക്കണം. ഓണ്‍ലൈൻ രജിസ്ട്രേഷൻ ഒക്ടോബർ 20 വരെ,

 

വിവരങ്ങള്‍ക്ക്: www.lbscentre.kerala.gov.in


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.