സംസ്ഥാന ട്രാക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ അബീഷ ഷിബിയെ ആദരിച്ചു

മേപ്പാടി : തിരുവനന്തപുരത്തു വച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിങ് ചാമ്പ്യൻ ഷിപ്പിൽ 2കിലോമീറ്റർ ഇൻഡിവിജ്വൽ പർസ്യൂട്ട് വിഭാഗത്തിൽ ഒന്നാം സ്ഥാനവും, 500 മീറ്റർ ടൈംട്രയൽവിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി മിന്നും വിജയം കാഴ്ചവച്ച അബീഷ ഷിബിയെ ഡിവൈഎഫ്ഐ വെള്ളിത്തോട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം അനീഷ് കെ ജോസഫ് ഉപഹാരം കൈമാറി. ദ്യുതി, ദിവ്യ, എ ഡി അനൂപ്, സി കെ അനിൽ, ഐസക്, കെജി ധനപാലൻ, എം കെ ഗോപി എന്നിവർ പങ്കെടുത്തു