September 21, 2024

ഇന്ത്യൻ നേവിയില്‍ 250 ഒഴിവുകൾ ; സെപ്റ്റംബർ 29 വരെ അപേക്ഷിക്കാം

1 min read
Share

 

ഇന്ത്യൻ നേവിയില്‍ എക്സിക്യുട്ടീവ്, എജുക്കേഷൻ, ടെക്നിക്കല്‍ ബ്രാഞ്ചുകളില്‍ ഓഫീസർമാരുടെ തിരഞ്ഞെടുപ്പിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഷോർട്ട് സർവീസ് കമ്മിഷൻ വ്യവസ്ഥയിലുള്ള നിയമനമാണ്. 250 ഒഴിവുണ്ട്. 2025 ജൂണില്‍ ഏഴിമല നാവിക അക്കാദമിയില്‍ കോഴ്സ് ആരംഭിക്കും. അവിവാഹിതരായ പുരുഷന്മാർക്കും വനിതകള്‍ക്കും അപേക്ഷിക്കാം. 56,100 രൂപയാണ് അടിസ്ഥാനശമ്ബളം.

 

എക്സിക്യുട്ടീവ് ബ്രാഞ്ച്

 

ഒഴിവ്-157 (ജനറല്‍ സർവീസ്-56, പൈലറ്റ്-24, നേവല്‍ എയർ ഓപ്പറേഷൻസ് ഓഫീസർ-21, എയർട്രാഫിക് കണ്‍ട്രോളർ-20).

 

യോഗ്യത: 60 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിലുള്ള ബി.ഇ./ ബി.ടെക്. അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസോടെയുള്ള എം.ബി.എ. അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസോടെയുള്ള ബി.എസ്സി./ബി.കോം./ ബി.എസ്സി.(ഐ.ടി.)യും ഫിനാൻസ്/ ലോജിസ്റ്റിക്സ്/ സപ്ലൈ ചെയിൻ മാനേജ്മെന്റ്/ മെറ്റീരിയല്‍ മാനേജ്മെന്റില്‍ പി.ജി. ഡിപ്ലോമയും. അല്ലെങ്കില്‍ ഫസ്റ്റ്ക്ലാസോടെയുള്ള എം.സി.എ./ എം.എസ്സി. (ഐ.ടി.).

 

പ്രായം: എയർട്രാഫിക് കണ്‍ട്രോളർ വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർ 2000 ജൂലായ് രണ്ടിനും 2004 ജൂലായ് ഒന്നിനും ഇടയില്‍ ജനിച്ചവരും മറ്റു വിഭാഗങ്ങളിലേക്ക് അപേക്ഷിക്കുന്നവർ 2000 ജൂലായ് രണ്ടിനും 2006 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരുമാകണം.

 

എജുക്കേഷൻ ബ്രാഞ്ച്

 

ഒഴിവ്-15. യോഗ്യത: ഫിസിക്സ് ഉള്‍പ്പെട്ട എം.എസ്സി.യും 60 ശതമാനം മാർക്കോടെ മാത്സ്/ഓപ്പറേഷണല്‍ റിസർച്ചില്‍ എം.എസ്സി.യും. അല്ലെങ്കില്‍ മാത്സ് ഉള്‍പ്പെട്ട ബി.എസ്സി.യും 60 ശതമാനം മാർക്കോടെ ഫിസിക്സ്/അപ്ലൈഡ് ഫിസിക്സില്‍ എം.എസ്സി.യും. അല്ലെങ്കില്‍ ഫിസിക്സ് ഉള്‍പ്പെട്ട ബി.എസ്സി.യും 60 ശതമാനം മാർക്കോടെ കെമിസ്ട്രിയില്‍ എം.എസ്സിയും. അല്ലെങ്കില്‍ മെക്കാനിക്കല്‍ എൻജിനീയറിങ്/ ഇലക്‌ട്രിക്കല്‍/ ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്ങില്‍ ബി.ഇ./ബി.ടെക്. അല്ലെങ്കില്‍ 60 ശതമാനം മാർക്കോടെ തെർമല്‍/പ്രൊഡക്ഷൻ എൻജിനിയറിങ്/ മെഷീൻ ഡിസൈൻ/സിസ്റ്റം എൻജിനിയറിങ്/ ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്/വി.എല്‍.എസ്.ഐ./പവർസിസ്റ്റം എൻജിനിയറിങ്ങില്‍ എം.ടെക്. പ്രായം: 2000 ജൂലായ് രണ്ടിനും 2004 ജൂലായ് ഒന്നിനുമിടയില്‍ ജനിച്ചവർ, 1998 ജൂലായ് രണ്ടിനും 2004 ജൂലായ് ഒന്നിനുമിടയില്‍ ജനിച്ചവർ എന്നിങ്ങനെ രണ്ട് വ്യത്യസ്തപ്രായപരിധി നിഷ്കർഷിച്ചിട്ടുണ്ട്.

 

ടെക്നിക്കല്‍ ബ്രാഞ്ച്

 

ഒഴിവ്-78 (എൻജിനിയറിങ്-36, ഇലക്‌ട്രിക്കല്‍-42). യോഗ്യത: 60 ശതമാനം മാർക്കോടെയുള്ള ബി.ഇ./ ബി.ടെക്. (മെക്കാനിക്കല്‍/മറൈൻ/ ഇൻസ്ട്രുമെന്റേഷൻ/ പ്രൊഡക്ഷൻ/ എയ്റോനോട്ടിക്കല്‍/ ഇൻഡസ്ട്രിയല്‍ എൻജിനിയറിങ് ആൻഡ് മാനേജ്മെന്റ്/കണ്‍ട്രോള്‍ എൻജിനിയറിങ്/എയ്റോസ്പെയ്സ്/ ഓട്ടോമൊബൈല്‍സ്/മെറ്റലർജി/ മെക്കാട്രോണിക്സ്/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കണ്‍ട്രോള്‍/ ഇലക്‌ട്രിക്കല്‍/ ഇലക്‌ട്രോണിക്സ്/ ഇലക്‌ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്സ്/ ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്‌ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ടെലികമ്യൂണിക്കേഷൻ/ അപ്ലൈഡ് ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇൻസ്ട്രുമെന്റേഷൻ/ ഇലക്‌ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കണ്‍ട്രോള്‍/അപ്ലൈഡ് ഇലക്‌ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/പവർ എൻജിനിയറിങ്/ പവർ ഇലക്‌ട്രോണിക്സ്). പ്രായം: 2000 ജൂലായ് രണ്ടിനും 2006 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവർ.

 

അപേക്ഷ ഓണ്‍ലൈനായി നല്‍കണം. വിവരങ്ങള്‍ക്ക്: www.joinindiannavy.gov.in അവസാന തീയതി: സെപ്റ്റംബർ 29.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.