ഇന്ത്യന്‍ റെയില്‍വേയില്‍ വമ്പന്‍ അവസരം : ഗുഡ്‌സ് ട്രെയിന്‍ മാനേജര്‍, സ്റ്റേഷന്‍ മാസ്റ്റര്‍, സൂപ്പര്‍വൈസര്‍ റിക്രൂട്ട്‌മെന്റ് ; 8113 ഒഴിവുകള്‍

ഇന്ത്യന്‍ റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ടിക്കറ്റ് സൂപ്പര്‍വൈസര്‍, സ്റ്റേഷന്‍ മാസ്റ്റര്‍, അക്കൗണ്ടന്റ്, സൂപ്പര്‍ വൈസര്‍ തുടങ്ങിയ പോസ്റ്റുകളിലാണ് നിയമനം. മിനിമം ഡിഗ്രി യോഗ്യതയുള്ളവര്‍ക്കായി ആകെ 8113 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം.
തസ്തിക& ഒഴിവ്
റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡില്‍ നേരിട്ടുള്ള നിയമനം.
ടിക്കറ്റ് സൂപ്പര്‍വൈസര്‍, സ്റ്റേഷന്‍ മാസ്റ്റര്‍, അക്കൗണ്ടന്റ്, സൂപ്പര്‍ വൈസര്‍ പോസ്റ്റുകളില്‍ 8113 ഒഴിവുകള്‍.
Advt No: CEN 05/2024
ഗുഡ്‌സ് ട്രെയിന്‍ മാനേജര്‍ = 3144
സ്റ്റേഷന്‍ മാസ്റ്റര്‍ = 994
ടിക്കറ്റ് സൂപ്പര്‍വൈസര്‍ = 1736
ജൂനിയര്‍ അക്കൗണ്ട്‌സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് = 1507
സീനിയര്‍ ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് = 732 എന്നിങ്ങനെയാണ് ഓരോ പോസ്റ്റിലെയും ഒഴിവുകള്‍.
പ്രായപരിധി
18 മുതല്‍ 36 വയസ് വരെ.
വിദ്യാഭ്യാസ യോഗ്യത
ഗുഡ്‌സ് ട്രെയിന്‍ മാനേജര്‍
ഏതെങ്കിലും ഡിഗ്രി
സ്‌റ്റേഷന്‍ മാസ്റ്റര്‍
ഏതെങ്കിലും ഡിഗ്രി
ടിക്കറ്റ് സൂപ്പര്‍വൈസര്‍
ഏതെങ്കിലും ഡിഗ്രി
ജൂനിയര്‍ അക്കൗണ്ട്‌സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്
ഏതെങ്കിലും ഡിഗ്രി
ഹിന്ദി, ഇംഗ്ലീഷ് ടൈപ്പിങ് പരിജ്ഞാനം
സീനിയര്‍ ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ്
ഏതെങ്കിലും ഡിഗ്രി
ഹിന്ദി, ഇംഗ്ലീഷ് ടൈപ്പിങ് പരിജ്ഞാനം
അപേക്ഷ ഫീസ്
ജനറല്‍, ഇഡബ്ല്യൂഎസ്, ഒബിസി = 500 രൂപ.
എസ്.സി, എസ്.ടി, വനിതകള്‍ = 250 രൂപ.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്ത്യന്‍ റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം.