സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു : ഇന്ന് പവന് 120 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ഇന്ന് പവന് 120 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 55,000 കടന്നു. 55,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 15 രൂപയാണ് കൂടിയത്. 6880 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരവും. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് ആയിരത്തി ഇരുന്നൂറോളം രൂപയാണ് വര്‍ധിച്ചത്. 11 ദിവസത്തിനിടെ 1700 രൂപയാണ് വര്‍ധിച്ചത്.