കുട്ടികളിലെ നിരതെറ്റിയ പല്ലുകള്‍; അറിഞ്ഞിരിക്കണം

നിരതെറ്റിയ പല്ലുകള്‍ വളരെ സാധാരണമായി കണ്ടുവരുന്ന ഒരു ദന്ത പ്രശ്നമാണ്. ഓർത്തോഡോണ്‍ടിക്സ് അഥവാ പല്ലില്‍ കമ്പി ഇടുന്ന ചികില്‍സാ പഠനത്തിൻറെ നിർവചനം തന്നെ മുഖത്തിൻറെയും എല്ലുകളുടെയും വളർച്ചയുടെയും വികസനത്തിൻറെയും പഠനം എന്ന വാക്കില്‍ നിന്നാണു തുടങ്ങുന്നത്. അതിനാല്‍ തന്നെ ആറു വയസിനും 12 വയസിനും ഇടയ്ക്ക് കൃത്യമായ പല ചികിത്സകളുമുണ്ട്.
12 വയസിനു ശേഷം മാത്രമേ ഉറപ്പിച്ചു വയ്ക്കുന്ന പല്ലില്‍ കമ്ബിയിട്ടുന്ന ചികിത്സാരീതികള്‍ നടത്താൻ സാധിക്കുകയുള്ളു. ഇതിന് ഏറ്റവും ഉചിതമായ സമയം 12 നും 16 നും ഇടയിലുള്ള പ്രായമാണ്.
പ്രധാന പ്രശ്നങ്ങള്‍
ക്രൂക്കഡ് ടീത്ത് (വളഞ്ഞത്), തിങ്ങിനിറഞ്ഞ പല്ലുകള്‍, മുകള്‍ മോണയും കീഴ്താടിയും തമിലുള്ള പൊരുത്തക്കേട്, അടുത്തുള്ള പല്ലുകള്‍ ഒന്നിനു മുകളില്‍ ഒന്ന് കയറി ഇരിക്കുന്ന അവസ്ഥ, അധികമോ കുറവോ പല്ലുകള്‍, എല്ലില്‍ കുടുങ്ങി പുറത്തുവരാത്ത പല്ലുകള്‍, താടിയെല്ലിൻറെ പ്രശ്നങ്ങള്‍
കാരണങ്ങള്‍
വളഞ്ഞ പല്ലുകള്‍ നിരതെറ്റിനും തിങ്ങിനിറഞ്ഞ പല്ലുകള്‍ക്കും കാരണമാകും. ഇത് താടിയെല്ലിൻറെ വളർച്ച, പറിയേണ്ട സമയത്തിനു മുമ്ബേ പല്ലുകള്‍ പറിഞ്ഞുപോകുന്നത്, വിരല്‍ കുടിക്കുന്ന സ്വഭാവം ദീർഘകാലം നിലനില്‍ക്കുന്നത്, മസിലുകളുടെ അസന്തുലിതാവസ്ഥ എന്നീ പ്രശ്നങ്ങള്‍ കാരണമാണ് പ്രധാനമായും ഉണ്ടാകുന്നത്. പല്ലുകളുടെ വലുപ്പക്കൂടുതല്‍ കൊണ്ടും ഇത് ഉണ്ടാക്കാം.
മുകള്‍ മോണയും കീഴ്ത്താടിയും തമ്മില്‍ ചേരുമ്ബോള്‍ കൃത്യമായ അലൈൻമെൻറില്‍ അടയാത്ത അവസ്ഥയ്ക്ക് പല കാരണങ്ങളുണ്ട്. ഇതില്‍ പ്രധാനമായത് നിരതെറ്റല്‍, വളഞ്ഞ പല്ലുകള്‍, പല്ലിനിടയിലെ വിടവുകള്‍, അധികമായി വരുന്ന പല്ലുകള്‍, പല്ലു വരാതിരിക്കുന്നത്, വിരല്‍ കുടിക്കുക, നാക്ക് തള്ളുക, വായില്‍ക്കൂടി ശ്വസിക്കുക, അമിതമായ കടി വരുക, മോണ രോഗം എന്നിവ. ജനിതക കാരണങ്ങളും പാരിസ്ഥിതിക കാരണങ്ങളും ഇതിന് സ്വാധീനം ചെലുത്തുന്നുണ്ട്. കയറി ഇറങ്ങി നില്‍ക്കുന്ന പല്ലുകള്‍ക്കു കാരണം ക്രോസ് ബൈറ്റ്, ഡീപ്പ് ഓവർ ബൈറ്റ് എന്നീ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവർ വിദഗ്ധനായ ഡെൻറിസ്റ്റിൻറെ ചികിത്സ തേടുക.