ഡ്രെയ്നേജ് നിര്‍മാണത്തിനിടെ മതില്‍ ഇടിഞ്ഞു വീണ് തൊഴിലാളി മരിച്ചു

സുല്‍ത്താന്‍ ബത്തേരി : റോഡ് നവീകരണത്തിന്റെ ഭാഗമായി ഡ്രൈനേജ് നിര്‍മിക്കുന്നതിനിടെ ഇടിഞ്ഞ മതില്‍ ദേഹത്തുവീണ് പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ആസാം ഭൂപല്യനഗര്‍ നില്‍ക്കാന്ത് മണ്ഡലാണ് (39) ഇന്നു രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.
കോളിയാടി അച്ഛന്‍പടിയില്‍ ശനിയാഴ്ച വൈകുന്നേരമാണ് അപകടം. സമീപത്തെ വീടിന്റെ ചുറ്റുമതിലാണ് ഇടിഞ്ഞത്. ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് നില്‍ക്കാന്ത് മണ്ഡലിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തത്. ഇദ്ദേഹത്തിനൊപ്പം ജോലി ചെയ്തിരുന്ന തമിഴ്‌നാട്, ആസാം സ്വദേശികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.