ഒന്നരക്കിലോ കഞ്ചാവുമായി വയനാട് സ്വദേശികളായ 4 യുവാക്കൾ അറസ്റ്റിൽ

ബത്തേരി : ഒന്നരകിലോ കഞ്ചാവുമായി വയനാട് സ്വദേശികൾ തമിഴ്‌നാട്ടിൽ പിടിയിൽ. വൈത്തിരി ചുണ്ടേൽ സ്വദേശികളായ നാല് യുവാക്കളാണ് പിടിയിലായത്. മുരുകൻ, ആദിത്യൻ, സാബിൻ റിൻ ഷാദ്, അരുൺ എന്നിവരെയാണ് ഗൂഡല്ലൂർ പോലിസ് പിടികൂടിയത്.
ഇവർ കർണാടകയിൽ നിന്നും കേരളത്തിലേക്ക് സ്ഥിരമായി കഞ്ചാവ് കടത്തുന്നവരാണെന്ന് തമിഴ്നാട് പോലീസ് പറഞ്ഞു. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുചക്ര വാഹനങ്ങളിൽ എത്തിയ ഇവർ പിടിയിലായത്.