സ്ത്രീക്കെതിരെ അതിക്രമം : മധ്യവയസ്‌കന്‍ അറസ്റ്റില്‍

കാട്ടിക്കുളം : പെണ്‍കുട്ടികളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത സ്ത്രീക്കെതിരേ അതിക്രമം നടത്തുകയും കത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്ത കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍.
പനവല്ലി കാരാമാ വീട്ടില്‍ രാജുവിനെയാണ്(45)തിരുനെല്ലി എസ്‌ഐ പി. സൈനുദ്ദീനും സംഘവും അറസ്റ്റുചെയ്തത്. ദിവസങ്ങള്‍ മുന്‍പാണ് കേസിന് ആസ്പദമായ സംഭവം. തൃശിലേരിയിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികളോടാണ് രാജു മോശമായി പെരുമാറിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.