April 13, 2026

വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി : പോക്‌സോ കേസിൽ വൈദികൻ റിമാൻഡിൽ

Share

 

ബത്തേരി : വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അസിസ്റ്റന്റ് വികാരി റിമാന്‍ഡില്‍. കേളകം പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള പള്ളിയിലെ മുന്‍ അസിസ്റ്റന്റ് വികാരിയായിരുന്ന ബത്തേരി മാനിവയല്‍ സ്വദേശി ഉപ്പുവീട്ടില്‍ ഫാ.അഖില്‍ ജോഷി (33) യെയാണ് റിമാണ്ട് ചെയ്തത്.

 

കഴിഞ്ഞ വര്‍ഷം ഏപ്രിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുടര്‍ന്ന് കഴിഞ്ഞ മാസം പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. പിന്നീട് ഒളിവിലായിരുന്ന പ്രതിയെ കേളകം എസ് എച്ച് ഒ ഇതിഹാസ് താഹയും സംഘവും പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 26ന് ഇയാളെ മാനന്തവാടി രൂപതയില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു.

 


Share
Copyright © All rights reserved. | Newsphere by AF themes.