April 13, 2026

സ്വര്‍ണവിലയില്‍ നേരിയ ഇടിവ് : 280 രൂപ കുറഞ്ഞു

Share

 

സംസ്ഥാനത്ത് സ്വർണവിലയില്‍ ഇടിവ്. ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞ് 1,11,800 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 13,975 രൂപയാണ് ഇന്നത്തെ വില. വിവാഹ ആവശ്യങ്ങള്‍ക്കായി സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ഇത് അനുകൂല സമയമാണ്. ആഗോളവിപണിയിലെ മാറ്റങ്ങള്‍ വിപണി വിദഗ്ധർ നിരീക്ഷിച്ചുവരികയാണ്.

 

അന്താരാഷ്ട്ര വിപണയിലെ മാറ്റങ്ങളും രൂപയുടെ മൂല്യവുമാണ് ആഭ്യന്തരവിപണയിലെ സ്വർണവില തീരുമാനിക്കുന്നത്. അമേരിക്കയും ഇറാനും തമ്മില്‍ പാകിസ്താനില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടത് സ്വർണവിലയില്‍ പ്രതിഫലിക്കുമെന്നാണ് സാമ്ബത്തിക വിദഗ്ധരുടെ റിപ്പോർട്ട്.

 

ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ സ്വർണവിലയില്‍ നേരിയ വർധനവുണ്ടായിരുന്നു.

പവന് 1,12,080 രൂപയായിരുന്നു ഇന്നലത്തെ വില. രാജ്യാന്തര സ്വർണവില ഔണ്‍സിന് 4,748 ഡോളർ നിലവാരത്തില്‍ തുടരുന്നു. ആഗോള വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.


Share
Copyright © All rights reserved. | Newsphere by AF themes.