ഹോം മൈക്കില്‍ നിന്നും ഷോക്കേറ്റ് മധ്യവയസ്‌കന്‍ മരിച്ചു
പുല്‍പ്പള്ളി : ഇരുളത്ത് വീട്ടിലുപയോഗിക്കുന്ന ഹോം മൈക്കില്‍ നിന്നും ഷോക്കേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. ചുണ്ടക്കൊല്ലി പ്രഹ്ലാദ് ഭവനില്‍ കെ.കെ സന്തോഷ് കുമാര്‍ (52) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പിതാവ്: പരേതനായ കരുണാകരന്‍. മാതാവ് : പരേതയായ പത്മാവതി അമ്മ. ഭാര്യ: ദീപ (ബവ്‌കോ ഔട്ട് ലെറ്റ്, അമ്പലവയല്‍). മക്കള്‍: രോഹന്‍, ഗൗതം. പുല്‍പ്പള്ളി ബവ്‌കോ മുന്‍ മാനേജരും, ബവ്‌കോ ഐഎന്‍ടിയുസി സംസ്ഥാന ട്രഷററുമായ കെ.പ്രഹ്ലാദന്റെ സഹോദരനാണ്. മറ്റ് സഹോദരങ്ങള്‍: കെ.കെ ശ്രീകുമാര്‍, അമ്മിണി, ശാന്തകുമാരി, ജയപ്രകാശ്. സംസ്‌കാരം പിന്നീട്.
