April 7, 2026

സംസ്ഥാനത്ത് സ്വര്‍‌ണവിലയില്‍ വീണ്ടും ഇടിവ് ; ഇന്ന് കുറഞ്ഞത് 600 രൂപ

Share

 

സംസ്ഥാനത്ത് സ്വർണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ഇന്നലെ ഉച്ചയ്ക്ക് ശേഷം കൂടിയ സ്വർണവിലയില്‍ ഇന്ന് കുറവ്. 600 രൂപയുടെ ഇടിവാണ് ഇന്ന് സംഭവിച്ചിരിക്കുന്നത്. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,09,880 രൂപയാണ്. ഇന്നലെ ഉച്ചയ്ക്ക് 110480 രൂപയായിരുന്നു വിപണിവില. ഒരു ഗ്രാമിന് ഇന്ന് 13,735 രൂപയാണ് വില.

 

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11,238 രൂപയാണ് ഇന്നത്തെ നിരക്ക്. പവന് 89,904 രൂപയും. ഇന്ന് 22 കാരറ്റ് ഒരു പവന്‍ ആഭരണം വാങ്ങുന്ന വ്യക്തിക്ക് 1.17 ലക്ഷം രൂപ വരെ ചെലവ് പ്രതീക്ഷിക്കാം.

 

പശ്ചിമേഷ്യൻ സംഘർഷത്തിന് അയവുവന്നാല്‍ ക്രൂ‍ഡ് ഓയിലിന്റെ വില ഇടിയും. എന്നാല്‍ സ്വർണവില ഉയരും. ഏപ്രിലില്‍‌ രാജ്യാന്തരവില ഔണ്‍സിന് 5000 ഡോളറില്‍ എത്തിയാല്‍ സ്വർണവില 1.15 ലക്ഷത്തിന് മുകളിലേക്ക് കടക്കുമെന്നാണ് റിപ്പോർട്ട്.


Share
Copyright © All rights reserved. | Newsphere by AF themes.