April 6, 2026

കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്

Share

 

കാട്ടിക്കുളം: വനമേഖലയില്‍ ആടിനെ മേയ്ക്കാന്‍ പോയ ശാരീരിക വൈകല്യമുള്ള യുവാവിനെ കാട്ടാന ആക്രമിച്ചു. കാട്ടിക്കുളം മാനിവയല്‍ ആലത്തൂര്‍ ഉന്നതിയിലെ രതീഷ് (38) നെയാണ് കാട്ടാന ആക്രമിച്ചത്. ഇന്ന് വൈകിട്ട് അഞ്ചരയോടെ ആലത്തൂരില്‍ വെച്ചായിരുന്നു സംഭവം. ആടുകളെ മേയ്ക്കുന്നതിനിടെ കാട്ടാന പാഞ്ഞടുക്കുകയും ആക്രമിക്കുകയുമായിരുവെന്നാണ് രതീഷ് പറയുന്നത്. വനം വകുപ്പിന്റെ സോളാര്‍ ഫെന്‍സിംഗ് നിര്‍മ്മാണം നടക്കുന്നതിന്റെ പരിസരത്തായിരുന്നു സംഭവം. ഉടന്‍ തന്നെ അവിടെയുണ്ടായിരുന്ന വനപാലകര്‍ സ്ഥലത്തെത്തി രതീഷിനെ മാനന്തവാടിയിലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കൈക്കും, അടിവയറിനമാണ് പരിക്കേറ്റിരിക്കുന്നത്. പരിക്ക് അതീവ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. രതീഷിനെ സ്‌കാനിംഗ് അടക്കമുള്ള വിദഗ്ധ പരിശോധനക്ക് വിധേയമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

 


Share
Copyright © All rights reserved. | Newsphere by AF themes.