വടക്കനാട് – വള്ളുവാടി മേഖലയിലെ ജനങ്ങളുടെ ജീവന് ഭീഷണിയായ മുട്ടിക്കൊമ്പനെ മയക്കുവെടി വെച്ചു
ബത്തേരി : വടക്കനാട് – വള്ളുവാടി മേഖലയിൽ ഭീതിപരത്തിയ മുട്ടികൊമ്പൻ കാട്ടാനയെ മയക്കുവെടി വെച്ചു. ദൗത്യം തുടങ്ങി പതിമൂന്നാം ദിവസമാണ് മയക്കുവെടി വെച്ചത്. ഇന്ന് പുലർച്ചെ മുതല്‍ വനം വകുപ്പ് ആനയെ നിരീക്ഷിച്ച് വരികയായിരുന്നു. ഇന്ന് രാവിലെ വയനാട് താത്തൂര്‍ വനമേഖലയില്‍ നടത്തിയ തിരച്ചിലിലാണ് ആനയെ കണ്ടെത്തിയത്.
ആർ ആർ ടി സംഘമുള്‍പ്പടെയുള്ള വലിയ ഒരു ടീം തന്നെ മിഷന് പുറകില്‍ ഉണ്ടായിരുന്നു. പലഘട്ടങ്ങളിലും മയക്കുവെടി വെച്ചെങ്കിലും അത് പ്രയോജനപ്പെടില്ല.
പിന്നീട് ആന കാടുകയറുകയും ചെയ്ത സാഹചര്യം ഉണ്ടായിരുന്നു. 5 കുങ്കിയാനകളാണ് ദൗത്യത്തിന്റെ ഭാഗമായത്.
