നടവയലിൽ കാർ ആളുകൾക്കിടയിലേക്ക് പാഞ്ഞു കയറി : 6 പേർക്ക് പരിക്ക്
പനമരം : നടവയലിൽ ദുഃഖവെള്ളി ചടങ്ങുകൾ കഴിഞ്ഞിറങ്ങിയ ആളുകൾക്കിടയിലേക്ക് കാർ പാഞ്ഞു കയറി 6 പേർക്ക് പരിക്ക്.
കാർ മറ്റൊരു വാഹനത്തിനിടിച്ച് നിയന്ത്രണം വിട്ട് ആളുകൾക്കിടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. എല്ലാവരെയും കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം.
