April 2, 2026

വാണിജ്യ അളവിൽ മെത്തംഫിറ്റാമിനുമായി യുവാവ് അറസ്റ്റിൽ

Share

 

മുട്ടിൽ : വാണിജ്യ അളവിൽ മെത്തംഫിറ്റാമിനുമായി യുവാവ് അറസ്റ്റിൽ. മുട്ടിൽ ആനപ്പാറവയൽ കൊട്ടാരം വീട്ടിൽ അജ്മൽ പി.വി (33) ആണ് പിടിയിലായത്. ഇയാളുടെ കൈവശത്തുനിന്നും 90.725 ഗ്രാം മെത്തംഫിറ്റാമിൻ പിടികൂടി.

 

 

 

വയനാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് അന്റീ നാർകോട്ടിക്സ് സ്പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ സജിൻ എം ജെ യുടെ നേതൃത്വത്തിൽ മുട്ടിൽ ഭാഗത്തു നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. പാർട്ടിയിൽ പ്രിവെന്റീവ് ഓഫീസർമാരായ വിജിത്ത് കെ ജി, രഘു വി, സിവിൽ എക്‌സൈസ് ഓഫീസർമാരായ സനൂപ് എം സി, സുദീപ് ബി, വയനാട് എക്‌സൈസ് സൈബർസെൽ സിവിൽ എക്‌സൈസ് ഓഫീസർ അർജുൻ കെ എ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ഫസീല ടി എന്നിവരും പങ്കെടുത്തു


Share
Copyright © All rights reserved. | Newsphere by AF themes.