April 1, 2026

വില്പനക്കായി സൂക്ഷിച്ച 10 ലിറ്റർ മദ്യവുമായി ഒരാൾ പിടിയിൽ

Share

 

വൈത്തിരി : വില്പനക്കായി സൂക്ഷിച്ച 10 ലിറ്റർ മദ്യവുമായി ഒരാൾ പിടിയിൽ. വൈത്തിരി അച്ചൂരാനം പന്നിയൊര കാടംകോട്ടിൽ വീട്ടിൽ സുനിൽലാൽ കെസി (40) എന്നയാളെയാണ് വിദേശമദ്യം വില്പനക്ക് സൂക്ഷിച്ചു വെച്ചകുറ്റത്തിന് അറസ്റ്റ് ചെയ്തത്.

ഇയാൾ മുൻപും സമാന കേസുകളിൽ പിടിലാകുകയും റിമാന്റിൽ കഴിഞ്ഞിട്ടുള്ളതാണ്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതി കൽപ്പറ്റയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വയനാട് എക്‌സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് അന്റീ നാർകോട്ടിക്സ് സ്പെഷ്യൽ സ്‌ക്വാഡ് പ്രിവെന്റീവ് ഓഫീസർ വിജിത്ത് കെ ജി യും പാർട്ടിയും നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രിവെന്റീവ് ഓഫീസർ അനീഷ്‌ എ എസ്, വയനാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് അന്റീ നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിലെ പ്രിവെന്റീവ് ഓഫീസർ രഘു വി, സിവിൽ എക്‌സൈസ് ഓഫീസർ സനൂപ് എം സി, വനിത സിവിൽ എക്‌സൈസ് ഓഫീസർ ഫസീല ടി, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ പ്രസാദ് കെ എന്നിവരും പങ്കെടുത്തു.


Share
Copyright © All rights reserved. | Newsphere by AF themes.