April 1, 2026

മാസാരംഭത്തില്‍ തന്നെ കുതിച്ചുയര്‍ന്ന് സംസ്ഥാനത്തെ സ്വര്‍ണവില : ഇന്ന് കൂടിയത് 1440 രൂപ

Share

 

ഏപ്രില്‍ മാസം ആദ്യം തന്നെ കുതിച്ചുയർന്ന് സംസ്ഥാനത്തെ സ്വർണ്ണവില. പവന് 1440 രൂപ കൂടി 1,11,080 രൂപ എന്ന നിലയിലും, ഗ്രാമിന് 180 രൂപ കൂട്ടി 13,885 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയില്‍ വ്യാപാരം നടക്കുന്നത്.

 

രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

 

നിലവില്‍ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടണ്‍ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയില്‍ പ്രതിഫലിക്കും.

 

 


Share
Copyright © All rights reserved. | Newsphere by AF themes.