March 30, 2026

ബാവലിയിൽ മയക്കുമരുന്നുമായി ദമ്പതികൾ പിടിയിൽ

Share

 

മാനന്തവാടി : ബാവലിയിൽ മയക്കുമരുന്നുമായി കാറിലെത്തിയ ദമ്പതികൾ പിടിയിൽ. മലപ്പുറം പുളിക്കല്‍ ഒളവട്ടൂർ എട്ടൊന്നിൽ ഷെഫീഖ് (35), ഭാര്യ ഫാറൂഖ് പൊന്നുംപറമ്പത്ത് പി .സൗദ (30) എന്നിവരെയാണ് അഞ്ച് ഗ്രാമോളം മെത്താംഫിറ്റമിനുമായി മാനന്തവാടി എക്‌സൈസ് സംഘം പിടികൂടിയത്.

 

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തിലുള്ള സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം കേരള കര്‍ണാടക അതിര്‍ത്തിയായ ബാവലിയില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ വലയിലായത്.

 

യാത്രക്കാരെ കണ്ട് സംശയം തോന്നി തടഞ്ഞു നിര്‍ത്തി വാഹനം പരിശോധിച്ചതിലാണ് മയക്കുമരുന്ന് കിട്ടിയത്. തിരുനെല്ലി പോലീസ് സ്‌റ്റേഷനിലെ ഹൈവേ കവര്‍ച്ച കേസ് ഉള്‍പ്പെടെ ജില്ലക്ക് അകത്തും പുറത്തും വിവിധ കേസുകളിലെ പ്രതിയാണ് ഷെഫീഖ്. ഇയ്യാള്‍ക്കെതിരെ മുന്‍പ് കാപ്പാകേസും ചുമത്തിയിട്ടുണ്ട്. ഇയാളുടെ ഭാര്യയും മുന്‍പ് ലഹരി കേസ് പ്രതിയായിട്ടുള്ള വ്യക്തിയാണ്. പ്രതികള്‍ സഞ്ചരിച്ച കെ എല്‍ 58 ഡി 8344 നമ്പര്‍ കാറില്‍ നിന്നുമാണ് മയക്കുമരുന്ന് കിട്ടിയത്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.