March 27, 2026

സൗദിയിൽ വാഹനാപകടം : വയനാട് സ്വദേശിയായ യുവതിക്ക് ദാരുണാന്ത്യം 

Share

 

ദമ്മാം : സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. വയനാട് വൈത്തിരി സ്വദേശി ഹിദ നൗറിൻ (23) ആണ് മരിച്ചത്. ദമ്മാം-റിയാദ് ഹൈവേയില്‍ ഒറൈറക്കടുത്ത് ഉമ്മുല്‍ അറാറില്‍ വെച്ചായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന ഭർത്താവ് യാസീനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ഒരാഴ്ച മുമ്പാണ് ഇരുവരുടെയും വിവാഹം ദമ്മാമില്‍ വെച്ച്‌ നടന്നത്. റിയാദിലുള്ള മാതാപിതാക്കളുടെ അടുത്തേക്കുള്ള യാത്രക്കിടെയാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞാണ് അപകടം. ഹിദ നൗറിൻ സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു. മൃതദേഹം നടപടികള്‍ പൂർത്തിയാക്കി സൗദിയില്‍ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.


Share
Copyright © All rights reserved. | Newsphere by AF themes.