സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ 15 വയസുകാരൻ മുങ്ങിമരിച്ചു
വൈത്തിരി : ഏലവയൽ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ 15 വയസുകാരൻ മുങ്ങി മരിച്ചു. ചൂരൽമല സ്വദേശിയായ മാൻകൂട്ടപറമ്പിൽ മുഹമ്മദ് റാഷിദ് (15) ആണ് മരിച്ചത്.
വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ റാഷിദ് അപ്രതീക്ഷിതമായി വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
കൽപ്പറ്റ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് നിലയത്തിൽ നിന്നുള്ള സംഘമാണ് തിരച്ചിൽ നടത്തിയത്. സ്റ്റേഷൻ ഓഫീസർ അർജുൻ കെ. കൃഷ്ണൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അമൽ ദേവ് എന്നിവർ ഏകദേശം 13 അടി ആഴത്തിലുള്ള വെള്ളത്തിൽ സ്കൂബ ഡൈവിങ്ങ് നടത്തിയുള്ള തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
