March 23, 2026

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വൻ ഇടിവ് : ഒറ്റയടിക്ക് കുറഞ്ഞത് 4,360 രൂപ

Share

 

ആഭരണ പ്രേമികള്‍ക്ക് ആശ്വാസമായി സ്വർണവില താഴുകയാണ്. പൊതുവേ യുദ്ധം പോലുള്ള സാഹചര്യങ്ങളി‍ല്‍ സ്വർണവില കൂടുന്നതാണ് പതിവ്. എന്നാല്‍ പശ്ചിമേഷ്യൻ സംഘർഷത്തിനിടെ സ്വർണവില വില താഴുകയാണ്. ഒറ്റയടിക്ക് 4,360 രൂപയാണ് ഇടിഞ്ഞത്. ഇന്ന് ഗ്രാമിന് 545 രൂപ ഇടിഞ്ഞ് വില 12,835 രൂപയായി. പവന് 4,360 രൂപ കുറഞ്ഞ് 1,02,680 രൂപ.

 

ജനുവരി 9ന് ശേഷം കേരളത്തില്‍‌ സ്വർണത്തിന്റെ ഏറ്റവും താഴ്ന്ന വിലയാണിത്. ജനുവരി 29ന് പവൻവില 1,31,160 രൂപയും ഗ്രാം വില 16,395 രൂപയുമെന്ന സർവകാല ഉയരം തൊട്ടിരുന്നു. തുടർന്ന് ഇതുവരെ പവന് കുറഞ്ഞത് 28,480 രൂപ. ഗ്രാമിന് 3,560 രൂപയും കുറഞ്ഞു.

 

സ്വർണവില കുറയുന്നത് ആഭരണപ്രിയർക്ക് നേട്ടമാണ്. വിവാഹ സീസണ്‍ ആയതിനാല്‍ വിപണിക്കും ഗുണം ചെയ്യും. അതേസമയം, സ്വർണത്തില്‍ നിക്ഷേപമായി കണ്ടു പണമിറക്കിയവർക്ക് ഈ വിലയിടിവ് തിരിച്ചടിയുമാണ്.


Share
Copyright © All rights reserved. | Newsphere by AF themes.