രാജ്യത്ത് പെട്രോള്‍ വില വര്‍ധിപ്പിച്ചു ; ലിറ്ററിന് 2.35 രൂപ വരെ കൂട്ടി എണ്ണക്കമ്പനികള്‍
ഡല്‍ഹി : രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ പ്രീമിയം പെട്രോളിന്റെ വില വർധിപ്പിച്ചു. ലിറ്ററിന് 2.35 രൂപ വരെയാണ് വർധിപ്പിച്ചത്. ഉയർന്ന ഒക്ടെയ്ൻ അടങ്ങിയ പ്രീമിയം പെട്രോളിനാണ് വില കൂട്ടിയത്. സാധാരണ പെട്രോള്‍ വിലയില്‍ നിലവില്‍ മാറ്റം വരുത്തിയിട്ടില്ല.
അന്താരാഷ്ട്ര വിപണിയില്‍ വിലയിലുണ്ടായ വർധനവും പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയുമാണ് വില വർധനവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഡല്‍ഹി, മുംബൈ, കോല്‍ക്കത്ത, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ പുതുക്കിയ വില നിലവില്‍ വന്നു. പ്രാദേശിക നികുതികള്‍ അനുസരിച്ച് ഓരോ സംസ്ഥാനത്തും വിലയില്‍ നേരിയ വ്യത്യാസമുണ്ടാകും.
