March 15, 2026

വീട്ടില്‍ അതിക്രമിച്ചു കയറി അക്രമം ; കവര്‍ച്ച, ഗാര്‍ഹീക പീഡനം, വഞ്ചനക്കേസുകളുള്‍പ്പെടെ നിരവധി കേസുകളില്‍പ്പെട്ടയാള്‍ പിടിയിൽ 

Share

 

പുല്‍പ്പള്ളി : വീട്ടില്‍ അതിക്രമിച്ചു കയറി മധ്യവയസ്‌കയായ സ്ത്രീയെയും മക്കളെയും അതിക്രമിച്ച നിരവധി കേസുകളില്‍ പ്രതിയായ കൊല്ലം സ്വദേശി അറസ്റ്റില്‍. മടത്തറ, പറയാട്ട് വീട്ടില്‍ ഡി.അഖില്‍ (38) നെയാണ് പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. പിറവം സ്‌റ്റേഷനില്‍ കവര്‍ച്ച, തിരുവല്ല സ്‌റ്റേഷനില്‍ ഗാര്‍ഹീക പീഡനം, കൂടാതെ വഞ്ചനാ കുറ്റത്തിന് പള്ളിക്കല്‍, നഗരൂര്‍, വെഞ്ഞാറമ്മൂട്, തിരുവല്ല, അമ്പലപ്പുഴ, പിറവം, കടക്കല്‍ തുടങ്ങിയ പോലീസ് സ്‌റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. 10.03.2026 തീയതി പുലര്‍ച്ചെ നാല് മണിക്ക് പരാതിക്കാരി താമസിക്കുന്ന സീതാമൗണ്ടിലെ വീടിന്റെ വാതില്‍ തള്ളിത്തുറന്ന് അകത്തു കയറിയായിരുന്നു യുവാവിന്റെ അതിക്രമം. പരാതിക്കാരിയെയും മകനെയും മര്‍ദിക്കുകയും, മകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. മകളുടെ അക്കൗണ്ടില്‍ നിന്ന് 46000 രൂപയോളം ചതിയിലൂടെ തട്ടിയെടുക്കുകയും ചെയ്തതെന്നും പരാതിയില്‍ പറയുന്നു. ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഓ മഹേഷ്, സബ് ഇന്‍സ്‌പെക്ടര്‍ ജിതിന്‍ കുമാര്‍, എ എസ് ഐ ലത, എസ്.സി.പി.ഓ മാരായ അജയന്‍, അസീസ്, നിഷാദ്, സി പി ഓ സവിത എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

 


Share
Copyright © All rights reserved. | Newsphere by AF themes.