March 14, 2026

വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവര്‍ക്ക് ഇനി 14 ലക്ഷം; ധനസഹായം വര്‍ധിപ്പിച്ച്‌ മന്ത്രിസഭാ യോഗം

Share

 

തിരുവനന്തപുരം : വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് ഉള്ള സർക്കാർ ധനസഹായം ഉയർത്തി. 14 ലക്ഷം രൂപയായാണ് ഉയർത്തിയത്.മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. നിലവില്‍ 10 ലക്ഷം രൂപയായിരുന്നു വന്യമൃഗാക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് നല്‍കിയിരുന്ന സർക്കാർ ധനസഹായം.

 

 

10 ലക്ഷം വനം വകുപ്പും നാല് ലക്ഷം രൂപ ദുരന്ത നിവാരണ നിധിയില്‍ നിന്നുമാണ് നല്‍കുന്നത്. സിനിമാ നയത്തിനും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ലിംഗ നീതി, ആഭ്യന്തര പരാതി പരിഹാര സംവിധാനം, തൊഴില്‍ നിയമ പ്രകാരമുള്ള വേതനം അടക്കം ഉറപ്പാക്കുന്നതാണ് സിനിമ നയം. തെരുവോരത്ത് കഴിയുന്ന കുട്ടികളുടെ പുനരധിവാസത്തിന് പ്രത്യേക പാക്കേജിനും മന്ത്രിസഭാ യോഗത്തില്‍ അംഗീകാരമായി.

 

 


Share
Copyright © All rights reserved. | Newsphere by AF themes.