മദ്യലഹരിയില്‍ വാക്കുതര്‍ക്കം ; അമ്പലവയലില്‍ മധ്യവയസ്കനെ തലക്കടിച്ച് കൊലപ്പെടുത്തി
അമ്പലവയൽ : വയനാട് അമ്പലവയലില്‍ മദ്യ ലഹരിയിലുണ്ടായ തർക്കത്തെത്തുടർന്ന് മധ്യവയസ്കനെ തലക്കടിച്ച് കൊലപെടുത്തി. അമ്പലവയല്‍ ആണ്ടൂർ സ്വദേശി വേണുഗോപാലാണ് ചികിത്സയിലിരിക്കെ മരിച്ചത്. കൊലപാതകത്തില്‍ ആനപാറ സ്വദേശി പ്രമോദിനെ പോലീസ് അറസ്റ്റ് ചെയ്തു.
മദ്യ ലഹരിയില്‍ വാക്കു തർക്കത്തെ തുടർന്ന് തലക്കടിക്കുകയായിരുന്നു. മൂന്ന് ദിവസങ്ങള്‍ക്കു മുമ്പാണ് സംഘർഷം ഉണ്ടായത്. ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടാണ് വേണുഗോപാല്‍ മരിച്ചത്.
