March 13, 2026

സ്വർണവിലയില്‍ വീണ്ടും ഇടിവ് : ഇന്ന് കുറഞ്ഞത് 720 രൂപ

Share

 

സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും ഇടിവ്. ഗ്രാമിന് 90 രൂപയും, പവന് 720 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 14, 780 രൂപയിലും പവന് 1,18, 240 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

 

അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 70 രൂപ കുറഞ്ഞ് 12,145 രൂപയിലെത്തി.

 

ബുധനാഴ്ച രാവിലെ ഗ്രാമിന് 85 രൂപയും പവന് 680 രൂപയും വർധിച്ച സ്വർണവില വൈകുന്നേരം താഴ്ന്നിറങ്ങിയിരുന്നു. ഗ്രാമിന് 55 രൂപ കുറഞ്ഞ് 14,915 രൂപയും പവന് 440 രൂപ കുറഞ്ഞ് 1,19,320 രൂപയുമായിരുന്നു. പിന്നാലെ വ്യാഴാഴ്ച ഗ്രാമിന് 45 രൂപയും പവന് 360 രൂപയും ഇടിയുകയായിരുന്നു. ഇതോടെ, കഴിഞ്ഞ മൂന്നു ദിവസത്തിനിടെ പവന് 1,500 രൂപയ്ക്കു മുകളിലാണ് ഇടിഞ്ഞത്.


Share
Copyright © All rights reserved. | Newsphere by AF themes.