March 11, 2026

മൂന്ന് കിന്റലോളം കുരുമുളക് മോഷ്ടിച്ചു : യുവാക്കൾ പിടിയിൽ

Share

 

പുൽപ്പള്ളി : മൂന്ന് കിന്റലോളം കുരുമുളക് മോഷണം ചെയ്ത സംഭവത്തില്‍ മൂന്ന് യുവാക്കളെ പുൽപ്പള്ളി പോലീസ് പിടികൂടി. പാളക്കൊല്ലി, വാടാനക്കവല, ചെമ്പകപ്പുരയില്‍ വീട്ടിൽ സി.എസ്. അനൂപ് (22), ചെറ്റപ്പാലം, താന്നിത്തെരുവ്, തെക്കേപ്പീടികയില്‍ വീട്, നൗഫല്‍ നൗഷാദ് (22), ചെറ്റപ്പാലം, താന്നിത്തെരുവ്, ചെവിടക്കന്‍ പാറക്കല്‍ വീട്, മുഹമ്മദ് സിനാന്‍ (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അനൂപും നൗഫലും ലഹരി കേസുൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണ്.

 

ഫെബ്രുവരി 26 ന് രാത്രിക്കും 27ന് പുലർച്ചെക്കുമിടയിലുമുള്ള സമയത്താണ് പാടിച്ചിറ, പള്ളിതാഴെ കുഴുപ്പുമാലിയിൽ ബെന്നി മാത്യുവിന്റെ ഉടമസ്ഥയിലുള്ള ഷെഡ്ഡിൽ മോഷണം നടന്നത്. ഷെഡിന്റെ പൂട്ട് കുത്തി തുറന്ന് അകത്തുകയറി മൂന്ന് ക്വിന്റലോളം വരുന്ന ആറു ചാക്ക് ഉണങ്ങിയ കുരുമുളകാണ് മോഷ്ടിച്ചത്. മോഷണ വിവരം അറിഞ്ഞയുടൻ സംഭവസ്ഥലം സയന്റിഫിക്ക് ഓഫീസർ, ഫിംഗർപ്രിന്റ് എക്സ്പേർട്ട് ഉൾപ്പെടെയുള്ളവർ പരിശോധന നടത്തി. പിന്നീട് നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചുള്ള ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായത്.


Share
Copyright © All rights reserved. | Newsphere by AF themes.