രണ്ടാംദിനവും കുതിപ്പ് തുടർന്ന് സ്വര്‍ണവില ; ഇന്ന് കൂടിയത് 680 രൂപ
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാംദിനവും ഉയർന്ന് സ്വർണവില. ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 14,970 രൂപയിലും പവന് 1,19, 760 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
സംസ്ഥാനത്ത് തിങ്കളാഴ്ച സ്വർണവില ഗ്രാമിന് 180 രൂപയും പവന് 1440 രൂപയും കുറഞ്ഞിരുന്നു. ഇതിനു പിന്നാലെ ചൊവ്വാഴ്ച ഗ്രാമിന് 65 രൂപയും പവന് 520 രൂപയും വർധിക്കുകയാണുണ്ടായത്. ഇതോടെ, രണ്ടുദിവസത്തിനിടെ പവന് 1,200 രൂപയാണ് വർധിച്ചത്.
കഴിഞ്ഞയാഴ്ച പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിനിടയിലും താഴേക്കു പോയ സ്വർണവില ശനിയാഴ്ച തിരിച്ചുകയറിയിരുന്നു. പവന് ഒറ്റയടിക്ക് 1,840 രൂപയും ഗ്രാമിന് 230 രൂപയുമാണ് ഉയർന്നത്. ആറുദിവസത്തിനിടെ 8,000 രൂപയോളം ഇടിഞ്ഞ ശേഷം കൂടിയും കുറഞ്ഞും നിൽക്കുകയാണ് സ്വർണവില.
