2.70 മീറ്റർ നീളമുള്ള കഞ്ചാവ് ചെടി കണ്ടെടുത്തു
കൽപ്പറ്റ : താഴെ മുട്ടിൽ ഭാഗത്ത് കൽപ്പറ്റ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കഞ്ചാവ് ചെടി കണ്ടെടുത്തു. താഴെ മുട്ടിൽ
പൂച്ചക്കൂൽ വീട്ടിൽ അബ്ദുറഹ്മാൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ആൾതാമസം ഇല്ലാത്ത വീടിന്റെ പരിസരത്തു നിന്നും 2.70 മീറ്റർ നീളമുള്ള ഒരു കഞ്ചാവ് ചെടിയാണ് കണ്ടെടുത്തത്. സംഭവത്തിൽ എൻ.ഡി.പി.എസ് കേസെടുത്തു.
കൽപ്പറ്റ എക്സൈസ് ഇൻസ്പെക്ടർ ബിജു പി . എബ്രഹാമിൻ്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർ പി.ഡി. അരുൺ, പ്രിവൻ്റീവ് ഓഫീസർ പി.ആർ. ജിനേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
