March 10, 2026

ചുണ്ടക്കുന്നിൽ പടക്കംപൊട്ടി യുവാവിൻ്റെ കൈക്ക് പരിക്ക്

Share

 

പനമരം : ചുണ്ടക്കുന്നിൽ പടക്കംപൊട്ടി യുവാവിന് കൈക്ക് പരിക്കേറ്റു. ചുണ്ടക്കുന്ന് സ്വദേശി ജലീലിനാണ് പരിക്കേറ്റത്. കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്ന് രാത്രിയിലാണ് സംഭവം.


Share
Copyright © All rights reserved. | Newsphere by AF themes.