March 5, 2026

കുത്തനെ തിരിച്ചിറങ്ങി സ്വര്‍ണവില ; നാലാംദിനവും ഇടിവ് : ഇന്ന് കുറഞ്ഞത് 720 രൂപ

Share

 

കേരളത്തില്‍ സ്വർണവില നാലാംദിവസവും കുറഞ്ഞു . ഇന്ന് ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14990 രൂപയും പവന് 1,19,920 രൂപയുമായി.

 

ഇന്നലെ പവന് 2,280 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 15,080 രൂപയും പവന് 1,20,640 രൂപയുമായിരുന്നു ഇന്നലത്തെ വില. ചൊവ്വാഴ്ച രണ്ടുതവണയായി പവന് 2,120 രൂപ കുറഞ്ഞിരുന്നു. ഇസ്രായേല്‍ ഇറാനെ ആക്രമിച്ചതിന് പിന്നാലെ രണ്ടുദിവസം കൊണ്ട് 8,440 രൂപ പവന് വർധിച്ചിരുന്നു. എന്നാല്‍, തുടർദിവസങ്ങളില്‍ സ്വർണവില കുത്തനെ തിരിച്ചിറങ്ങി. നാലുദിവസം കൊണ്ട് 7,000 രൂപയാണ് പവന് കുറഞ്ഞത്.

 

അതേസമയം, ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡിന് വിലവർധന രേഖപ്പെടുത്തി. 71.35 ഡോളർ കൂടി 5,183.71 ഡോളറാണ് ഇന്നത്തെ വില. 1.40 ശതമാനമാണ് വർധന. ഇന്നലെ ഡോളറിനെതിരെ കനത്തതിരിച്ചടി നേരിട്ട ഇന്ത്യൻ രൂപ ഇന്ന് നേരിയ തോതില്‍ തിരിച്ച്‌ കയറി. 91.61 രൂപയാണ് ഇന്ന് ഡോളർ -രൂപ വിനിമയ നിരക്ക്. ഇന്നലെ ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യശോഷണമാണ് രൂപ നേരിട്ടത്. ഒരു യു.എസ് ഡോളറിന് 92.27 രൂപയായിരുന്നു ഇന്നലത്തെ വിനിമയ നിരക്ക്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.