ബാവലിയിൽ വൻ നിരോധിത പുകയില ഉൽപന്നം പിടികൂടി
മാനന്തവാടി : വയനാട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബാവലി എക്സൈസ് ചെക്ക് പോസ്റ്റ് ജീവനക്കാർ കാലിത്തീറ്റ പുല്ല് കയറ്റി വന്ന പിക്കപ്പ് ജീപ്പ് തടഞ്ഞുനിർത്തി മാനന്തവാടി എക്സൈസ് ഇൻസ്പെക്ടർ അരുൺകുമാറിൻ്റെ നേതൃത്വത്തിൽ പരിശോധിച്ചപ്പോൾ 33750 പാക്കറ്റ് നിരോധിത പുകയില ഉത്പന്നമായ ഹാൻസ് പിടികൂടി.
നിരവധി നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയ കേസിൽ പ്രതിയായ കമ്പളക്കാട് സ്വദേശി അഷറഫ് അട്ടശ്ശേരി എന്നയാൾക്ക് കൊണ്ടുപോകുന്നതാണെന്നും ബോധ്യപ്പെട്ടു. തുടർന്ന് KL 57 Y 6424 എന്ന നമ്പർ പിക്കപ്പ് ജീപ്പും, വാഹന ഡ്രൈവർ ഈങ്ങാപ്പുഴ പുതിയാണ്ടി വീട്ടിൽ ടി. ഷാനവാസിനെ കസ്റ്റഡിയിലെടുത്തു.തുടർനടപടികൾക്കായി മാനന്തവാടി പോലീസിന് കൈമാറി.
പാർട്ടിയിൽ ബാവലി എക്സൈസ് ഇൻസ്പെക്ടർ ശ്രീ ദീപു കുട്ടൻ, പ്രിവന്റ്റ്റീവ് ഓഫീസർമാരായ സജി മാത്യു, രഞ്ജിത്ത് സി കെ, സിവിൽ എക്സൈസ് ഓഫീസർ മാരായ വിജേഷ് കുമാർ പി, ജോബിഷ് കെ യു , ശ്രീധരൻ, വിശാഖ് വി, ഡ്രൈവർ അമീർ എന്നിവരും ഉണ്ടായിരുന്നു.
