February 26, 2026

മാരക രാസ ലഹരിയായ മെത്താഫിറ്റമിനുമായി യുവാവ് പിടിയിയിൽ

Share

 

ബത്തേരി : വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ വൈശാഖ്. കെയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരനിൽ നിന്നും മാരക രാസ ലഹരിയായ 63.957 gram

മെത്താഫിറ്റാമിൻ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാസർഗോഡ് മഞ്ചേശ്വരം

ഇടനാട് സീത്താൻഗോളി വികാസ് നഗർ സ്വദേശി വികാസ് നഗർ വീട്ടിൽ മുഹമ്മദ്‌ സുമൈർ (28) എന്നയാളെ അറസ്റ്റ് ചെയ്തു.

 

പരിശോധനാ സംഘത്തിൽ അസി: എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) മാരായ

സുരേഷ് വെങ്ങാലിക്കുന്നേൽ, ഹരിദാസ് സി.വി

പ്രിവൻറ്റീവ് ഓഫീസർമാരായ കൃഷ്ണൻകുട്ടി.പി,

അനീഷ്. എ.എസ് , വിനോദ്.പി.ആർ

ചാൾസ് കുട്ടി. റ്റി. ഇ, സിവിൽ എക്സൈസ് ഓഫീസർ മാരായ

ധന്വന്ത്. കെ. ആർ

മുഹമ്മദ്‌

നിഷാദ്.കെ. യു,

ആദിത്യൻ.എസ്. എസ് വനിതാ സിവിൽ എക്സൈസ് ഓഫീസർ

അശ്വതി. വി. കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ

അനു പ്രസാദ് എന്നിവരും ഉണ്ടായിരുന്നു. ഇയാൾ ബാംഗ്ലൂരിൽ നിന്നും എറണാകുളം ഭാഗത്തേക്ക് മയക്കുമരുന്ന് കടത്തുന്ന പ്രധാന കണ്ണിയാണെന്ന്‌ എക്സൈസ് അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത മയക്കു മരുന്നിനു 4 ലക്ഷത്തോളം രൂപ വില വരും. അതിർത്തി

പ്രദേശങ്ങളിൽ നിരീക്ഷണവും, പരിശോധനയും നടത്തുമെന്നും, ലഹരി മാഫിയക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും എക്സൈസ് അറിയിച്ചു.കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് കേസുകളിലായി 41.5 ഗ്രാം എം. ഡി. എം. എ യും, 4.215ഗ്രാം മെത്താ ഫിറ്റാമിനുമായി മൂന്നു പേർ പിടിയിൽ ആയിരുന്നു. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മാജിസ്‌ട്രേറ്റ്- കോടതി -1 ൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Share
Copyright © All rights reserved. | Newsphere by AF themes.