February 23, 2026

അധ്യാപക യോഗ്യതാ പരീക്ഷയായ കെ-ടെറ്റിന് അപേക്ഷിക്കാം

Share

 

കേരളത്തിലെ അധ്യാപക യോഗ്യതാ പരീക്ഷയായ കെ-ടെറ്റ് (കെ-ടെറ്റ്) 2026 ലേക്കുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്ത്. പരീക്ഷാ ഭവനാണ് വിജ്ഞാപനം പുറത്തിറക്കിയത്.

 

സ്കൂള്‍ അധ്യാപകരാകാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികള്‍ക്ക് ഫെബ്രുവരി 26 മുതല്‍ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. മാർച്ച്‌ ഏഴ് വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

 

യോഗ്യരായ താല്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് https://ktet.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകരുടെ ശ്രദ്ധയ്ക്ക്, നിങ്ങള്‍ ഒന്നിലധികം കാറ്റഗറികളിലേക്കാണ് അപേക്ഷിക്കുന്നന്നതെങ്കില്‍ അതിന് ഓരോന്നിനും പ്രത്യേകം ഫീസ് അടയ്ക്കേണ്ടതുണ്ട്.

 

ഓരോ കാറ്റഗറിയിലേക്കും (Category 1, 2, 3, 4) അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യതകള്‍, പരീക്ഷാ രീതി എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ https://ktet.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. രജിസ്‌ട്രേഷൻ ചെയ്യുന്നതിന് മുൻപായി വിജ്ഞാപനത്തില്‍ നല്‍കിയിട്ടുള്ള വിശദമായ മാർഗനിർദ്ദേശങ്ങള്‍ നിർബന്ധമായും വായിച്ചു മനസ്സിലാക്കുക.

 

അധ്യാപക നിയമനത്തിന് കെ ടെറ്റ് യോഗ്യത നിർബന്ധമാക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി. അധ്യാപക നിയമനങ്ങളില്‍ ഗുണനിലവാരം ഉറപ്പാക്കാൻ കെ-ടെറ്റ് യോഗ്യത അനിവാര്യമാണെന്ന സുപ്രീം കോടതി പറഞ്ഞിരുന്നു. ഇതേ തുടർന്ന് ഇതുവരെ യോഗ്യത നേടാത്ത അധ്യാപകർക്ക് രണ്ട് വർഷത്തിനുള്ളില്‍ പരീക്ഷ എഴുതിയെടുക്കാനുള്ള സാവകാശം നല്‍കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. അതിനാല്‍ നിലവില്‍ സർവീസിലുള്ള അധ്യാപകർക്കും ഓണ്‍ലൈനായി അപേക്ഷിക്കാം.


Share
Copyright © All rights reserved. | Newsphere by AF themes.