February 21, 2026

എസ്‌ഐആര്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു ; 9ലക്ഷം പേര്‍ പുറത്ത്

Share

 

തിരുവനന്തപുരം : എസ്‌ഐആര്‍ നടപടികള്‍ക്ക് ശേഷമുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷന്‍. അന്തിമ പട്ടികയില്‍ 2.69 കോടി വോട്ടര്‍മാരാണ് ഉള്‍പ്പെട്ടത്. 9,06,211 പേര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായി. ഇനിയും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ട്.

 

നിയമസഭ തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന ദിവസം വരെ പേര് ചേര്‍ക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടര്‍ ഐഡി നമ്പര്‍, പേര്, ബന്ധുവിന്റെ പേര് ,മൊബൈല്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച്‌ വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാം.

 

https://electoralsearch.eci.gov.in/ എന്ന വെബ്സൈറ്റില്‍ നിങ്ങളുടെ വോട്ടര്‍ ഐഡി നമ്പര്‍ ഉപയോഗിച്ചോ, പേര്, ബന്ധുവിന്റെ പേര്, ജനന തീയതി/ വയസ് ഉപയോഗിച്ചോ, മൊബൈല്‍ ഉപയോഗിച്ചോ പരിശോധിക്കാവുന്നതാണ്.

 

കൂടാതെ പ്രത്യേക തീവ്ര പുതുക്കല്‍ 2026ന്റെ ബൂത്ത് തല വോട്ടര്‍ പട്ടിക പരിശോധിക്കാവുന്നതാണ്. അതിനായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.ceo.kerala.gov.in/ എന്ന വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന Kerala SIR Final Electoral Roll 2026 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തോ അല്ലെങ്കില്‍ https://voters.eci.gov.in/download eroll?stateCode=511 എന്ന വെബ് പോര്‍ട്ടല്‍ വഴിയോ പരിശോധിക്കാം

 

 


Share
Copyright © All rights reserved. | Newsphere by AF themes.