February 20, 2026

ജില്ലയിലെ ആരോഗ്യ കേരളത്തില്‍ താല്കാലിക നിയമനം : ഫെബ്രുവരി 28 അപേക്ഷിക്കാം

Share

 

കൽപ്പറ്റ : ജില്ലയില്‍ ആരോഗ്യ കേരളത്തിലെ വിവിധ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മെഡിക്കല്‍ ഓഫീസര്‍, ഓഡിയോമെട്രിക് അസിസ്റ്റന്റ്, ഡെവലപ്പ്‌മെന്റല്‍ തെറാപ്പിസ്റ്റ്, ഫാര്‍മസിസ്റ്റ്, എസ്.ടി.എല്‍.എസ് തസ്തികകളിലേക്കാണ് നിയമനം. എം.ബി.ബി.എസ്, ടി.സി.എം.സി/ കേരള മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്‌ട്രേഷനുള്ളവര്‍ക്ക് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഓഡിയോളജി ആന്‍ഡ് സ്പീച് ലാംഗ്വേജ് പാത്തോളജിയില്‍ ബിരുദം, ആര്‍.സി.ഐ രജിസ്ട്രേഷന്‍/ ഹിയറിങ് ലാംഗ്വേജ് ആന്‍ഡ് സ്പീച്ചില്‍ ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് ഓഡിയോമെട്രിക് അസിസ്റ്റന്റ് തസ്തികയിലേക്കും ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്മെന്റില്‍ ബിരുദാനന്തര ഡിപ്ലോമ/ഡിപ്ലോമയും നവജാത ശിശുക്കളുടെ ഫോളോ അപ്പ് ക്ലിനിക്കില്‍ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് ഡെവലപ്പ്‌മെന്റല്‍ തെറാപ്പിസ്റ്റ് തസ്തികയിലേക്കും അപേക്ഷിക്കാം. ബിരുദം, ഗവ അംഗീകൃത സ്ഥാപനത്തില്‍ നിന്നും മെഡിക്കല്‍ ലബോറട്ടറി ടെക്നിഷ്യന്‍ കോഴ്‌സ്, രണ്ട് മാസത്തില്‍ കുറയാത്ത കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ കോഴ്‌സ്, ആര്‍എന്‍ടിസിപിയില്‍ ചുരുങ്ങിയ ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം, ഇരുചക്ര വാഹന ലൈസെന്‍സ് യോഗ്യതയുള്ളവര്‍ക്ക് എസ്.ടി.എല്‍.എസ് തസ്തികയിലേക്കും, എം.ഫാം/ബി ഫാം /ഡി ഫാം, ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ യോഗ്യതയുള്ളവര്‍ക്ക് ഫാര്‍മസിസ്റ്റ് തസ്തികയിലേക്കും അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 28 ന് വൈകിട്ട് അഞ്ചിനകം ഓണ്‍ലൈനായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.arogyakeralam.gov.in ല്‍ ലഭിക്കും. ഫോണ്‍- 04936 202771.


Share
Copyright © All rights reserved. | Newsphere by AF themes.