വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
മീനങ്ങാടി : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജ് രണ്ടാം വർഷ സിവിൽ എൻജിനീയറിംഗ് വിദ്യാർത്ഥി, മീനങ്ങാടി തച്ചമ്പത്ത് വീരമണിയുടെ മകൻ അഭിഷേക് (19) ആണ് മരിച്ചത്.
ഈ മാസം 14-ന് മീനങ്ങാടി അമ്പലപ്പടിയിൽ വെച്ച് അഭിഷേക് സഞ്ചരിച്ചിരുന്ന ബൈക്കിൽ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
അമ്മ: ജയന്തി. സഹോദരൻ: അക്ഷയ് സംസ്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് തച്ചമ്പത്ത് കുടി ശ്മശാനത്തിൽ.
