February 18, 2026

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ

Share

 

പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാങ്കാണി, വെള്ളരിവയല്‍, ചേരിയ്യംകൊല്ലി, ഉരളുകുന്ന്, ജി-ടഫ്, കുരിശിന്‍തൊട്ടി പ്രദേശങ്ങളില്‍ നാളെ (ഫെബ്രുവരി 19) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

 

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ അപ്പപ്പാറ, കോട്ടിയൂര്‍, അക്കോല്ലികുന്ന്, പാര്‍സി, അരണപ്പാറ,വാകേരി, വെള്ളറ, നരിക്കല്‍, തോല്‍പ്പെട്ടി പ്രദേശങ്ങളില്‍ നാളെ (ഫെബ്രുവരി 19) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം പൂര്‍ണ്ണമായോ ഭാഗികമായോ മുടങ്ങും.

 

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാലമുക്ക്, പള്ളിക്കല്‍, കമ്മോം, കാരക്കുനി, ബി.എഡ് സെന്റര്‍, കല്ലോടി, ചൊവ്വ, ഒരപ്പ് എള്ളുമന്ദം, ആറുവാള്‍, പുലിക്കാട്,തരുവണ, മഴവന്നൂര്‍, പാലിയാണ പ്രദേശങ്ങളില്‍ നാളെ (ഫെബ്രുവരി 19) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

 


Share
Copyright © All rights reserved. | Newsphere by AF themes.