ലേണേഴ്‌സ് പുതുക്കാൻ ഇനി കാഴ്ചപരിശോധന വേണ്ട ; ഡ്രൈവിങ് ടെസ്റ്റ് കഴിഞ്ഞാല്‍ ഉടൻ ഡിജിറ്റല്‍ ലൈസൻസ് !
സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ് നടപടികളില്‍ വിപ്ലവകരമായ മാറ്റങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ലേണേഴ്‌സ് ലൈസൻസ് പുതുക്കുന്നതിന് നിലവിലുണ്ടായിരുന്ന പുനർ കാഴ്ചപരിശോധന വകുപ്പ് പൂർണ്ണമായും ഒഴിവാക്കി.
ആറുമാസ കാലാവധിക്കുള്ളില്‍ ലൈസൻസ് നേടാൻ കഴിയാത്തവർ ലേണേഴ്‌സ് പുതുക്കുമ്പോള്‍ വീണ്ടും കണ്ണ് പരിശോധിച്ച് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയാണ് ഇതോടെ ഇല്ലാതാകുന്നത്. കൂടാതെ, ഡ്രൈവിങ് ടെസ്റ്റ് പാസാകുന്ന ദിവസം തന്നെ ഉദ്യോഗാർത്ഥികള്‍ക്ക് ഡിജിറ്റല്‍ ലൈസൻസ് ലഭ്യമാക്കാനും തീരുമാനമായി.
സേവനങ്ങള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ഒരു വെഹിക്കിള്‍ ഇൻസ്‌പെക്ടറും അസിസ്റ്റന്റ് ഇൻസ്‌പെക്ടറുമടങ്ങുന്ന സംഘത്തിന് പ്രതിദിനം 40 ഡ്രൈവിങ് ടെസ്റ്റുകളും 50 വാഹന ഫിറ്റ്‌നസ് പരിശോധനകളും നടത്താൻ അനുമതി നല്‍കിയിട്ടുണ്ട്. ഫിറ്റ്‌നസ് പരിശോധനകള്‍ക്ക് നിലവിലുള്ള തിരക്ക് കുറയ്ക്കാൻ ഈ പരിഷ്കാരം ഏറെ സഹായകമാകും.
