സപ്ലൈകോ സബ്‌സിഡി നിരക്കുകള്‍ പരിഷ്‌കരിച്ചു ; വെളിച്ചെണ്ണയ്ക്ക് 289 രൂപയാക്കി : പുതിയ വിലവിവരങ്ങള്‍
സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങളുടെ വില പരിഷ്‌കരിച്ചുകൊണ്ട് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
പൊതുവിപണിയിലെ വിലക്കയറ്റം പരിഗണിച്ചാണ് സബ്സിഡി നിരക്കുകളില്‍ മാറ്റം വരുത്തിയിരിക്കുന്നത്.
സബ്സിഡി സാധനങ്ങളുടെ വില പരിഷ്‌കരിച്ചതിനൊപ്പം, സപ്ലൈകോ വഴി നിലവില്‍ 329/ രൂപയ്ക്ക് വില്പന നടത്തുന്ന ഒരു ലിറ്റർ ശബരി നോണ്‍ സബ്സിഡി വെളിച്ചെണ്ണയുടെ വില 309/ രൂപയായി കുറയ്ക്കാനും സർക്കാർ അനുമതി നല്‍കിയിട്ടുണ്ട്.
ഇതോടെ നോണ്‍ സബ്സിഡി വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 20 രൂപ കുറയും.സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങളുടെ പുതുക്കിയ വിലവിവരങ്ങള്‍ താഴെ നല്‍കുന്നു:
തുവരപ്പരിപ്പ്: ഒരു കിലോഗ്രാമിന് 83/ രൂപ.
മല്ലി: അര കിലോഗ്രാമിന് (1/2 കെജി) 45/ രൂപ.
വെളിച്ചെണ്ണ (സബ്സിഡി + നോണ്‍ സബ്സിഡി): ഒരു ലിറ്ററിന് 289/ രൂപ.
