January 28, 2026

സ്വര്‍ണവിലയില്‍ കുതിച്ചുചാട്ടം; ഇന്ന് ഒറ്റയടിക്ക് കൂടിയത് 2,360 രൂപ

Share

 

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്. പവന് 2,360 രൂപ കൂടി 1,21,120 രൂപയിലെത്തി. ഗ്രാമിന് 295 രൂപ ഉയര്‍ന്ന് 15,140 രൂപയായി.ഈ മാസം ഇതുവരെ ഒരു പവന് കൂടിയത് 22,080 രൂപയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിലയില്‍ വലിയ മാറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

 

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സ്വര്‍ണ വില യൂടേണടിക്കുകയായിരുന്നു. അതിന് ശേഷമാണ് ഇന്നത്തെ കുതിപ്പ്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.

 

റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ ആണ് ഓരോ ദിവസവും സ്വര്‍ണവില മുന്നേറുന്നത്. ഇടയ്ക്കിടെ നേരിയ ഇടിവുകള്‍ രേഖപ്പെടുത്തുന്നുണ്ടെങ്കിലും അടുത്ത ദിവസം വില ഉയരുന്നതാണ് കാണുന്നത്.ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില കുതിച്ചുയര്‍ന്നു.


Share
Copyright © All rights reserved. | Newsphere by AF themes.