January 27, 2026

കാറിൽ കടത്തിയ എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ 

Share

 

വൈത്തിരി : കാറിൽ കടത്തിയ 11.2 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേരെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും വൈത്തിരി പോലീസും ചേർന്ന് പിടികൂടി. പോലീസ് പിടികൂടിയപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഒരാളെ പിന്തുടർന്ന് സാഹസികമായാണ് പിടികൂടിയത്. മുട്ടിൽ ചെറുമൂലവയൽ ചൊക്ലി വീട്ടിൽ അബൂബക്കർ(49)എന്ന ഇച്ചാപ്പു, മേപ്പാടി റിപ്പൺ ആനക്കുണ്ട് വടക്കൻ വീട്ടിൽ കെ അനസ് (25), മേപ്പാടി മാൻകുന്ന് പുളിയകുത്ത് വീട്ടിൽ പി ഷാഹിൽ (30) എന്നിവരാണ് പിടിയിലായത്. 26.01.2026 വൈകീട്ടോടെ വൈത്തിരി ലക്കിടിയിലെ കവാടത്തിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവർ വലയിലാകുന്നത്. അബൂബക്കർ നിരവധി കേസുകളിൽ പ്രതിയാണ്.

 

കെ.എൽ 11 പി 9695 നമ്പർ കാറിൽ വരുകയായിരുന്ന ഇവരെ പോലീസ് പരിശോധനക്കായി തടഞ്ഞപ്പോൾ ഷാഹിൽ ഡ്രൈവിങ് സീറ്റിൽ നിന്നും ഇറങ്ങി ഓടിപ്പോവുകയും പോലീസ് പിന്തുടർന്ന് പിടികൂടുകയുമായിരുന്നു. അബൂബക്കറിന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നാണ് പോളി‌തീൻ കവറിൽ സൂക്ഷിച്ച നിലയിൽ 11.2 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുന്നത്. സബ് ഇൻസ്‌പെക്ടർമാരായ സജേഷ് സി ജോസിന്റെയും, എൻ ഹരീഷ്കുമാറിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന.


Share
Copyright © All rights reserved. | Newsphere by AF themes.