കണിയാമ്പറ്റയിലും വിദ്യാർഥിക്ക് ക്രൂരമർദ്ദനം : മുള്ളുവേലിയിലേക്ക് തള്ളിയിട്ട് മർദ്ദിച്ചെന്ന്
കണിയാമ്പറ്റ : കല്പറ്റയ്ക്ക് പിന്നാലെ കണിയാമ്പറ്റയിലും വിദ്യാർഥിക്ക് ക്രൂരമർദ്ദനം. കണിയാമ്പറ്റ സ്വദേശിയായ 14 വയസ്സുകാരനെയാണ് ഒരു സംഘം വിദ്യാർഥികൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് കണിയാമ്പറ്റ വില്ലേജ് ഓഫീസ് റോഡിന് സമീപത്തായിരുന്നു സംഭവം. സ്കൂളിൽ നിന്നും വീട്ടിലേക്ക് വരുന്നതിനിടെ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു. അടി കഴിഞ്ഞ് നടക്കുന്നതിനിടെ പിറകെവന്ന് കുട്ടിയെ മുള്ളുവേലിയിലേക്ക് തള്ളിയിട്ട ശേഷം ചവിട്ടുകയും തലയിൽ മർദ്ദിക്കുകയും ചെയ്തെന്നാണ് പരാതി. പ്രാണരക്ഷാർത്ഥം ഓടി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ കുട്ടി കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. കുട്ടിയുടെ ദേഹത്ത് മുറിവേറ്റ പാടുകൾ ഉണ്ട്. സംഭവത്തിൽ കമ്പളക്കാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
