January 27, 2026

കല്‍പ്പറ്റയില്‍ 16 കാരനെ മര്‍ദിച്ച സംഭവം : യുവാവ് പിടിയില്‍

Share

 

കൽപ്പറ്റ : കല്‍പ്പറ്റയില്‍ 16കാരനെ ക്രൂരമായി മർദിച്ച സംഭവത്തില്‍ ഒരാള്‍കൂടി പിടിയില്‍. കല്‍പ്പറ്റ സ്വദേശി 18 കാരൻ നാഫിലാണ് അറസ്റ്റിലായത്. ദൃശ്യങ്ങള്‍ പുറത്തുവന്നതിന് ശേഷം ഇയാള്‍ മേപ്പാടി മൂപ്പൻസ് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് പോയിരുന്നു. ആശുപത്രി പരിസരത്ത് നിന്നാണ് പൊലീസ് പിടികൂടിയത്.

 

കേസില്‍ പ്രായപൂർത്തിയാകാത്ത രണ്ടുപേരെ നേരത്തെ പിടികൂടിയിരുന്നു. ആക്രമണത്തില്‍ 16കാരൻ്റെ മുഖത്തും തലയ്ക്കും പരിക്കേറ്റു. മുഖത്തും തലയിലും വടി കൊണ്ട് അടിക്കുന്നതും കുട്ടിയെ കൊണ്ട് കാലുപിടിച്ച്‌ മാപ്പ് പറയിപ്പിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവമെന്നാണ് പൊലീസ് പറയുന്നത്.


Share
Copyright © All rights reserved. | Newsphere by AF themes.