വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയെ യുവതി കുത്തി പരിക്കേല്‍പ്പിച്ചു
കൽപ്പറ്റ : കല്‍പ്പറ്റയില്‍ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ചു. പൊഴുതന സ്വദേശി നുസ്രത്തിനെയാണ് കുത്തിയത്. മകൻ്റെ പെൺസുഹൃത്താണ് കുത്തിയതെന്നാണ് വിവരം. സംഭവത്തിൽ പഴയ വൈത്തിരി സ്വദേശിയായ യുവതി കസ്റ്റഡിയിലായി. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ ജോലി സമയത്ത് ഷോറൂമില്‍ എത്തിയാണ് യുവതി കറിക്കത്തി ഉപയോഗിച്ച് കുത്തിയത്. മുഖത്ത് കുത്തേറ്റ നുസ്രത്ത് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
