പവന് ഒറ്റയടിക്ക് 1400 രൂപ കൂടി : സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍
സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഒരു പവൻ സ്വർണത്തിന് 1,400 രൂപയുടെ വർധനയാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,06,840 രൂപയിലേക്ക് ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 175 രൂപ വർധിച്ച് 13,355 രൂപയിലേക്ക് ഉയർന്നു.
ജനുവരി 14ന് വില്‍പ്പന നടന്ന 1,05,600 രൂപയുടെ റെക്കോർഡാണിതോടെ വഴിമാറിയത്.
ജനുവരി ഒന്നിന് 99,040 രൂപയ്ക്ക് വില്‍പ്പന നടന്ന സ്വർണത്തിന് പിന്നീടുള്ള ദിവസങ്ങളില്‍ വില കുതിച്ചുയരുകയും നിരന്തരം വിലയിലെ റെക്കോർഡ് തിരുത്തിപ്പോരുകയുമാണ്.
2025 ഡിസംബർ 27, 28 തീയതികളില്‍ 1,04,440 രൂപയില്‍ എത്തി റെക്കോർഡിട്ടതില്‍ പിന്നെ സ്വർണവില ഇടിഞ്ഞിരുന്നു. ഡിസംബർ 31ന് 98,920 രൂപയിലേക്ക് വരെ വില ഇടിയുകയും ചെയ്തിരുന്നു. എന്നാല്‍ 2026 ജനുവരി ഒന്ന് മുതല്‍ സ്വർണവില വീണ്ടും കുതിച്ചുയരുന്ന കാഴ്ചയാണ് വിപണിയില്‍ കാണുവാൻ സാധിച്ചത്.
