January 19, 2026

4 കിലോ കഞ്ചാവുമായി രണ്ടുപേർ എക്‌സൈസ് പിടിയിൽ

Share

 

മീനങ്ങാടി : വയനാട് എക്‌സൈസ് എൻഫോസ്‌മെന്റ് ആൻഡ് ആന്റി നാർകോട്ടിക്സ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ സുനിൽ എം.കെയുടെ നേതൃത്വത്തിൽ കൃഷ്ണഗിരി മേപ്പേരിക്കുന്ന്‌ ഭാഗത്ത്‌ സ്വകാര്യ വ്യക്തിയുടെ വീട് കേന്ദ്രികരിച്ചു നടത്തിയ പ്രത്യേക പരിശോധനയിൽ 4.014 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് മലപ്പുറം തിരുരങ്ങാടി ചേളാരി ചോലക്കൽ വീട്ടിൽ മുഹമ്മദ്‌ ലഹനാസ് (25), മീനങ്ങാടി മിൽമ ചില്ലിങ് പ്ലാന്റ് കൽമറ്റം വീട്ടിൽ മുഹമ്മദ്‌ റാഷിദ്‌ (26)

എന്നിവരെ അറസ്റ്റ് ചെയ്തു.

തമിഴ്നാട് സ്വദേശിയായ ഒരാൾ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപെട്ടു. കുറച്ചു ദിവസങ്ങളായി ഈ വീട് എക്‌സൈസ് അധികൃതരുടെ രഹസ്യനിരീക്ഷണത്തിലായിരുന്നു.

 

പരിശോധനയിൽ എക്‌സൈസ് എൻഫോസ്‌മെന്റ് ഓഫീസിലെ പ്രിവെന്റീവ് ഓഫീസർ വിജിത്ത് കെജി, പ്രിവെന്റീവ് ഓഫീസർ ഗ്രേഡ് രഘു എം.എ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സനൂപ് എം.സി, അർജുൻ കെഎ (എക്‌സൈസ് സൈബർ സെൽ വയനാട് ), വിഷ്ണു എം ഡി, വനിത സിവിൽ എക്‌സൈസ് ഓഫീസർമാരായ സുദിവ്യഭായി ടി പി, ഫസീല ടി എന്നിവർ പങ്കെടുത്തു.

 

 


Share
Copyright © All rights reserved. | Newsphere by AF themes.